കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ദേശീയപാത അഥോറിറ്റിക്ക...
കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ദേശീയപാത അഥോറിറ്റിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അലൈന്‍മെന്റ് മാറ്റണമെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
കഴിഞ്ഞ മേയ് മാസത്തിലാണ് കേന്ദ്ര സംഘം കീഴാറ്റൂരിലെത്തിയത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

COMMENTS