കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തില്‍ വയല്‍ക്കിളികളെ പിന്തുണച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ബൈപ്പാസിന്റെ അലൈന്മെന്റ് പ...
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തില്‍ വയല്‍ക്കിളികളെ പിന്തുണച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ബൈപ്പാസിന്റെ അലൈന്മെന്റ് പുന:പരിശോധിക്കണമെന്നും വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിച്ചാകണം ബൈപ്പാസ് നിര്‍മ്മിക്കേണ്ടതെന്നും ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ അത് പരിസ്ഥിതിക്കും ജൈവ സമ്പത്തിനും നാശമുണ്ടാക്കുമെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിസ്ഥിതി സംഘടനകളുടെ നിര്‍ദ്ദേശം പരിഗണിക്കണമെന്നും മറ്റു വഴികളൊന്നും ഇല്ലെങ്കില്‍ മാത്രമേ നിലവിലെ അലൈന്മെന്റുമായി മുന്നോട്ടു പോകാവൂയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇവിടെ ബൈപ്പാസ് നിര്‍മ്മാണം അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ തന്നെ കഴിവതും കീഴാറ്റൂര്‍ വയല്‍ ഒഴിവാക്കി മുന്നോട്ടുപോകാനാണ് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.

COMMENTS