ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള നേതാക്കളടങ്ങുന്ന സംഘം പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഇളവുകള്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി, മഴക്കാലകെടുതിയില്‍ ധനസഹായം തുടങ്ങിയവയായിരുന്നു കേരളം മുന്നോട്ട് വച്ച പ്രധാന പ്രശ്‌നങ്ങള്‍. ഇതില്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ ശബരിമല റെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളം ഇപ്പോള്‍ നേരിടുന്ന മഴക്കാലക്കെടുതികളെക്കുറിച്ച് ദിവസവും റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഭക്ഷ്യസുരക്ഷാ പദ്ധതി, കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അനുകൂല പ്രതികരണമുണ്ടായില്ല.
പ്രധാനമന്ത്രിയുമായുണ്ടായ കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ കാര്യത്തില്‍ പൊതുവേ അനുകൂലമായ പ്രതികരണമുണ്ടായില്ലെന്ന തോന്നലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

COMMENTS