സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് : ഫൈനലിസ്റ്റുകളാകുമെന്നു കരുതിയിരുന്ന ഇംഗ്ലണ്ടിനെ ഈ ലോകകപ്പിലെ നാലാം സ്ഥാനക്കാരാക്കി പിന്തള്ളിക്കൊണ്ട് ബെല്‍ജിയ...
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് : ഫൈനലിസ്റ്റുകളാകുമെന്നു കരുതിയിരുന്ന ഇംഗ്ലണ്ടിനെ ഈ ലോകകപ്പിലെ നാലാം സ്ഥാനക്കാരാക്കി പിന്തള്ളിക്കൊണ്ട് ബെല്‍ജിയത്തിന് ഗംഭീര ജയം.
ലൂസേഴ്‌സ് ഫൈനലില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ഇംഗ്ലണ്ടിനെ ബെല്‍ജിയം തകര്‍ത്തുവിട്ടത്.
ലോകകപ്പ് ചരിത്രത്തില്‍ ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച ജയമാണിത്. രണ്ടു പകുതികളിലായി ബെല്‍ജിയം മുന്നേറിയപ്പോള്‍ ഇംഗ്ലണ്ടിനു കാഴ്ചക്കാരാകേണ്ടിവന്നു.
തോമസ് മ്യൂനിറും ഏദന്‍ ഹസാര്‍ഡുമാണ് ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തത്. 1986 ല്‍ ബല്‍ജിയം നാലാമതെത്തിയിരുന്നു. ആ കണക്കു മാറ്റിയെഴുതി ഇക്കുറി അവര്‍ നാലാമതെത്തി.
നാലാം മിനിറ്റില്‍ തന്നെ ബെല്‍ജിയം ഗോള്‍ നേടി. നാസിര്‍ ചാഡ്‌ലി ഇടതുവിങ്ങില്‍നിന്ന് ഗോള്‍ പോസ്റ്റിനു സമാന്തരമായി നല്‍കിയ ക്രോസ് പിന്നില്‍നിന്ന് ഓടിക്കയറിയ മ്യൂനിര്‍ കാല്‍നീട്ടി വലയിലേക്കിടുകയായിരുന്നു. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിന് നിസ്സഹായനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ അപ്പോള്‍.
രണ്ടാം പകുതിയിലും ആധിപത്യം ബെല്‍ജിയത്തിനായിരുന്നു. ഡിബ്രയ്‌ന്റെ മനോഹര പാസ്സ് പ്രതിരോധത്തെ മറികടന്ന് സാര്‍ഡ് പോസ്റ്റിലേക്ക് തട്ടിയിട്ടപ്പോള്‍ ഇംഗ് ളീഷ് പതനം പൂര്‍ണമായി.
ശക്തമായ ആക്രമണമായിരുന്നു ബെല്‍ജിയത്തിന്റെ തന്ത്രം. പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയാണ് ഇംഗ്ലണ്ട് വലിയ തോല്‍വി ഒഴിവാക്കിയത്.
COMMENTS