തിരുവനന്തപുരം: കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ച മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയ്ക്കെതിരെ കെ.എ...
തിരുവനന്തപുരം: കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ച മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയ്ക്കെതിരെ കെ.എസ്.യു പ്രതിഷേധം. ജൂബിലി നവപ്രഭയെ കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.
ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. പ്രതിമാസം 35,000 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കു കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഇവര്‍ക്കുവേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.യുവിന്റെ പ്രതിഷേധം.
ഏഴ് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററുകള്‍, പത്തു ബിഎഡ് സെന്ററുകള്‍, 29 യുഐ.ടികള്‍ എന്നിങ്ങനെ കേരള സര്‍വകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആന്‍ഡ് എഡ്യൂക്കേഷനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഡയറക്ടറായാണ് ജൂബിലി നവപ്രഭയെ നിയമിച്ചിരിക്കുന്നത്.

COMMENTS