കൊച്ചി: അടുത്തിടെ ഏറെ വിവാദമായ കെവിന്റെ കൊലപാതക കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി...
കൊച്ചി: അടുത്തിടെ ഏറെ വിവാദമായ കെവിന്റെ കൊലപാതക കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സംഭവത്തിനു ശേഷം ഇവരെ പൊലീസ് തിരയുകയായിരുന്നു. നേരത്തെ നീനുവിന്റെ അച്ഛനും സഹോദരനും പൊലീസില്‍ കീഴടങ്ങിയിരുന്നു.
താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഈ കേസുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും തന്നെ പ്രതിയാക്കാന്‍ പോലീസ് മനപ്പൂര്‍വം ശ്രമിക്കുന്നെന്നും രഹ്‌ന ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.
കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ലെന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ താന്‍ തയ്യാറാണെന്നും കോടതി നിര്‍ദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കുമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അവര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. അതിനു ശേഷം ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.

COMMENTS