തിരുവനന്തപുരം: പൊലീസില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര...
തിരുവനന്തപുരം: പൊലീസില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ വ്യക്തമാക്കി. ഇപ്പോഴുണ്ടായിരിക്കുന്ന പൊലീസിലെ ദാസ്യപ്പണി വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഫ്യൂഡറല്‍ സ്വഭാവമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചില ഉദ്യോസ്ഥര്‍ക്ക് കേരളത്തിന്റെ സാഹചര്യവുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്‌നമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരും തുല്യരാണെന്ന നിലയിലുള്ള കേരളത്തിലെ സംസ്‌കാരത്തിനോട് അവര്‍ക്ക് യോജിക്കാനാവാത്തതാണ് പ്രശ്‌നമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ സര്‍വ്വീസിലുണ്ടായിരുന്നപ്പോള്‍ ഇക്കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് വ്യവസ്ഥയായില്ലെന്നും ദാസ്യവേല അടക്കമുള്ള കാര്യങ്ങളില്‍ ശക്തമായ നടപടിയുണ്ടാകണമെന്നും ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും മുന്‍ ഡി.ജി.പി വ്യക്തമാക്കി.

COMMENTS