ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ തല്‍സ്ഥാനം രാജിവച്ചു. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ തല്‍സ്ഥാനം രാജിവച്ചു. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് രാജി വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വ്യക്തിപരമായ ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം രാജിവയ്ക്കുന്നതെന്നും തിരികെ അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.
2013 ഒക്ടോബറിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഈ സ്ഥാനത്തെത്തുന്നത്. 2017 ഒക്ടോബറില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തോട് ഒരു വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതുമൂലം തുടരുകയായിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാതെയാണ് ഇപ്പോള്‍ രാജി വച്ചിരിക്കുന്നത്.

COMMENTS