ബുലന്ദ്ശഹര്‍: 15 ലക്ഷം രൂപ സ്ത്രീധനം നല്കാത്തതിന് വിവാഹത്തിന്റെ പത്താം നാളില്‍ യുവതിയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. മാനഭംഗത്തിനും കൊലപ...
ബുലന്ദ്ശഹര്‍: 15 ലക്ഷം രൂപ സ്ത്രീധനം നല്കാത്തതിന് വിവാഹത്തിന്റെ പത്താം നാളില്‍ യുവതിയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു.
മാനഭംഗത്തിനും കൊലപാതകത്തിനുമെല്ലാം കുപ്രസിദ്ധമായ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് വ്യാപാരിയായ രവികാന്ത് ഗിരി ഭാര്യ പിങ്കിയെ നിഷ്‌കരുണം വെടിവച്ചുകൊന്നത്.
പിങ്കിയെ കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയി വഴിമദ്ധ്യേ വെടിവച്ചു കൊല്ലുകയായിരുന്നു. ഭാര്യയെ വെടിവച്ചു വീഴ്ത്തിയ ഉടന്‍ ഇയാള്‍ 100ല്‍ വിളിച്ച് ഭാര്യയെ അക്രമികള്‍ കൊന്നെന്നും സ്വര്‍ണം കവര്‍ന്നുവെന്നും പൊലീസിനെ ധരിപ്പിച്ചു.
രവികാന്തിന്റെ കഥ പക്ഷേ, സംഭവസ്ഥലത്തെത്തിയ പൊലീസിനു വിശ്വസനീയമായി തോന്നിയില്ല. തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. രവികാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി നിവാസിയായ പിങ്കിയെ പത്തു ദിവസം മുന്പാണ് രവികാന്ത് വിവാഹം ചെയ്തത്. 20 ലക്ഷം രൂപ കുടുംബത്തിന് വിവാഹത്തിനു ചെലവായി. വിവാഹം കഴിഞ്ഞുടന്‍ രവികാന്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണി തുടങ്ങിയെന്ന് പിങ്കിയുടെ മാതാപിതാക്കള്‍ പൊലീസിനോടു പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പിങ്കിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
A young woman, Pinkey, in Uttar Pradesh was shot dead by her husband, Ravikant Giri , ten days after their wedding for a dowry of Rs. 15 lakhs.
Keywords: Uttar Pradesh, Husband, Wedding, Woman, Dowry, Police, UP, Bulandshahr, Ravikant Gir, Mewly-wed woman, Pinki, Delhi, Wedding celebrations
 

 
							     
							     
							     
							    
 
 
 
 
 
COMMENTS