ടെഹ്‌റാന്‍: ഇറാനിലെ സിസ്ഥാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ തീവ്രവാദികളുടെ രഹസ്യകേന്ദ്രം സുരക്ഷാവിഭാഗം തകര്‍ത്തു. ആക്രമണത്തില്‍ ഒരു ചാവേര്‍ ...
ടെഹ്‌റാന്‍: ഇറാനിലെ സിസ്ഥാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ തീവ്രവാദികളുടെ രഹസ്യകേന്ദ്രം സുരക്ഷാവിഭാഗം തകര്‍ത്തു. ആക്രമണത്തില്‍ ഒരു ചാവേര്‍ ഭടന്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ക്വാന്‍ബരി പറഞ്ഞു. തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും യുദ്ധസാമഗ്രികളും പിടികൂടിയിട്ടുണ്ട്.
പാക് അതിര്‍ത്തിക്ക് സമീപം സരവന്‍ മേഖലയിലെ കേന്ദ്രങ്ങളിലാണ് സുരക്ഷാവിഭാഗം തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടയിലുണ്ടായ വെടിവയ്പ്പിലാണ് ചാവേര്‍ ഭടന്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ ഏത് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

COMMENTS