ജോധ്പുര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാനെ ജോധ്പുര്‍ സെന്‍ട്രല്‍ ജ...
ജോധ്പുര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു
വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാനെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.
കൂട്ടമാനഭംഗക്കേസ് പ്രതി അസാറാം ബാപ്പു, രാജ്‌സമന്ദ് കൊലപാതകക്കേസ് പ്രതി ശംഭു ലാല്‍ റായിഗാര്‍, സല്‍മാനെ മുന്‍പ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി തുടങ്ങിയവരൊക്കെ ഈ ജയിലിലെ അന്തേവാസികളാണ്.
കേസില്‍ വെറുതേ വിടുമെന്ന പ്രതീക്ഷയിലാണ് നടന്‍ വിധികേള്‍ക്കാന്‍ ജോധ്പുരിലെത്തിയത്. എന്നാല്‍, അഞ്ചു വര്‍ഷത്തെ തടവുശിക്ഷ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വിധി കേട്ട സല്‍മാന്‍ തീര്‍ത്തും നിരാശനായാണ് കാണപ്പെട്ടത്. തന്റെ ഭാഗ്യനിറമായ കറുപ്പിലെ വസ്ത്രമണിഞ്ഞാണ് വിധി കേള്‍ക്കാന്‍ മസില്‍മാന്‍ എത്തിയത്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു
വര്‍ഷത്തെ തടവുശിക്ഷയ്ക്കു പുറമേ 10,000 രൂപ പിഴയും വിധിച്ചു. ശിക്ഷ അഞ്ചു വര്‍ഷമായതിനാല്‍ നടനെ ഉടന്‍ തന്നെ ജയിലിലടയ്ക്കുകയായിരുന്നു. മൂന്നു വര്‍ഷമോ അതില്‍ താഴെയോ ആണു ശിക്ഷയെങ്കില്‍ ജയിലില്‍ പോകാതെ തന്നെ അപ്പീല്‍ പോകാമായിരുന്നു. സല്‍മാന്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നും കോടതി നിരീക്ഷിച്ചു.
ഈ കേസില്‍ മസില്‍ മാന്‍ കുറ്റക്കാരനെന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ കോടതി രാവിലേ വിധിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളായ സെയ്ഫ് അലി ഖാന്‍, സൊനാലി ബന്ദ്രേ, തബു, നീലം എന്നിവരെ കോടതി വെറുതെ വിട്ടു. കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
വിധി കേട്ട് സല്‍മാന്റെ സഹോദരിമാരായ അല്‍വിരയും അര്‍പിതയും കോടതിയില്‍ മോഹാലസ്യപ്പെട്ടു വീണിരുന്നു.
1998 ലാണ് സല്‍മാന്‍ ഖാനും മറ്റുള്ളവരും ഹം സാത്ത് സാത്ത് ഹൈ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോള്‍ ഭവാദില്‍ നിന്നും ഗോധ ഫാമില്‍ നിന്നും കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. രണ്ട് വ്യത്യസ്ത കേസുകളിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി.
കേസില്‍ ഒരു വര്‍ഷവും അഞ്ച് വര്‍ഷവും തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ ഹോക്കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കല്‍ നേരത്തെ അവസാനിച്ചിരുന്നു.
നേരത്തെ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ആറു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു അത്.
Ki\eywords: Salman Khan, Jail, Crime, Jodhpur Jail, Black bug
COMMENTS