ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെ...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സി.ബി.എസ്.ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
12-ാം ക്ലാസ് പുനപ്പരീക്ഷ നിര്‍ബന്ധമാക്കരുതെന്ന ഹര്‍ജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളി. കൊച്ചിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി രോഹന് മാത്യുവും ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളായ ഗായത്രി തോമസും അനസൂയ തോമസുമാണ് ഹര്‍ജി നല്‍കിയത്.
പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ ദില്ലിയിലും ഹരിയാനയിലും മാത്രമായി നടത്താനായിരുന്നു നേരത്തെ സി.ബി.എസ്.ഇയുടെ തീരുമാനം. എന്നാല്‍ വ്യാപകമായി ചോദ്യപേപ്പര്‍ ചോരാത്ത സാഹചര്യത്തില്‍ പുന:പരീക്ഷ നടത്തില്ലെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെയും നാഗേശ്വര റാവുവുമാണ് ഈ കേസ് പരിഗണിച്ചത്.
COMMENTS