കൊച്ചി: എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി.ജോര്‍ജിനെ സ്ഥലം മാറ്റിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത...
കൊച്ചി: എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി.ജോര്‍ജിനെ സ്ഥലം മാറ്റിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. ജോര്‍ജ്ജിനെ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയതിനെയാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് വിമര്‍ശിച്ചത്.
എ.വി ജോര്‍ജ് ആസ്ഥാനത്തിന് യോഗ്യനല്ലെന്നും ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സേനകളെ പരിശീലിപ്പിക്കുന്നത് പൊലീസുകാര്‍ക്ക് ദോഷം ചെയ്യുമെന്നും അതിനാല്‍ ഇക്കാര്യം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ കേസ് പൊലീസ് തന്നെ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ ഈ കേസ് അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഈ കേസില്‍ അറസ്റ്റിലായ വരാപ്പുഴ എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളി.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ഐക്കും പങ്കുണ്ടെന്നും ഈ ഉത്തരവാദിത്തത്തില്‍ നിന്ന് സി.ഐക്ക് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നും മോഹന്‍ദാസ് പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദമില്ലാതെ ഇത്രയും ക്രൂരമായ രീതിയിലുള്ള കസ്റ്റഡി മരണം നടക്കില്ലെന്നും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ വ്യക്തമാക്കി.
COMMENTS