തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താലില്‍ കേരളത്തില്‍ പലേടത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിവിധ സ്റ്...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താലില്‍ കേരളത്തില്‍ പലേടത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിവിധ സ്റ്റേഷനുകളിലായി നൂറുകണക്കിന് ഹര്‍ത്താല്‍ അനുകുലികള്‍ അക്രമങ്ങളുടെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്.
മിക്കയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുന്നുണ്ട്. വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്. പലേടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും നേരേ കല്ലേറുണ്ടായി.
ഗോത്രമഹാ സഭാ നേതാവ് എം. ഗീതാനന്ദനെയും ഏതാനും ദളിത് നേതാക്കളെയും കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിന് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, റോഡില്‍ കണ്ട കറുത്തവരെയെല്ലാം കസ്റ്റഡിയിലെടുക്കുകയാണ് പൊലീസ് ചെയ്തതതെന്ന് ഗീതാനന്ദന് ആരോപിച്ചു.
കെഎസ്ആര്‍ടിസി ബസിനു നേരെ തൃശൂരില്‍ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് രാവിലെ ഏതാനും കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയെങ്കിലും പിന്നീട് നിറുത്തിവച്ചു.
പൊലീസ് സംരക്ഷണം ലഭിച്ചാല്‍ സര്‍വീസ് പുനരാരംഭിക്കാമെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. തൊടുപുഴയിലും പാലക്കാട്ടും വാഹനങ്ങള്‍ തടഞ്ഞു.
കൊച്ചിയില്‍ ഒഴികെ, സ്വകാര്യ ബസ്സുകള്‍ ഏതാണ്ട് പൂര്‍ണമായും സര്‍വീസ് ഒഴിവാക്കിയിരിക്കുകയാണ് എല്ലാ ജില്ലകളിലും. ആലപ്പുഴയില്‍ ബസ് തടഞ്ഞവരെ അറസ്റ്റ് ചെയ്തുനീക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
സ്വകാര്യ ബസ്സുകളും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്ന കൊച്ചിയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല.
COMMENTS