ന്യൂഡല്‍ഹി: ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്. എന്‍ഡിഎ സഖ്യക്ഷിയായ ബിഡിജെഎസ് ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്ക...
ന്യൂഡല്‍ഹി: ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്. എന്‍ഡിഎ സഖ്യക്ഷിയായ ബിഡിജെഎസ് ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബിജെപിയെ പരസ്യമായി തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് തുഷാറിന് രാജ്യസഭാ സീറ്റ് നല്കാന് ബിജെപി തീരുമാനം എടുത്തത്.
തുഷാര്‍ മത്സരിക്കുക ഉത്തര്‍പ്രദേശില്‍ നിന്നാവുമെന്നാണ് സൂചന. അടുത്തയാഴ്ച പത്രിക സമര്‍പ്പിച്ചേക്കും. ഇതുസംബന്ധിച്ച് ബിജെപി നേതൃത്വം തുഷാറിനെ ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നിയമസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനും കഴിഞ്ഞു.
ബിജെപിയുടെ പ്രകടനത്തിനു കാരണം ബിഡിജെഎസ് പിന്തുണയാണെന്നാണ് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍, തങ്ങളെ കാര്യമായി ബിജെപി പരിഗണിക്കുന്നില്ലെന്ന പരാതിയാണ് ബിഡിജെഎസിന് ഉണ്ടായിരുന്നത്.
അതിനിടെ കേരളത്തില്‍ എന്‍ഡിഎ ശിഥിലമായെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശന് രംഗത്തുവന്നിരുന്നു. വിലപേശലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തിയത്.
കേരളത്തില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ബിഡിജെഎസ് അനിവാര്യമാണെന്ന തിരിച്ചറിവിന്റെ ഫലം കൂടിയാവണം ഒടുവില്‍ രാജ്യസഭയിലേക്ക് തുഷാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍.
Keywords: Thushar Vellappally, BDJS, BJP, Rajyasabha

COMMENTS