കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ വിജിലന്‍സിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണം ശരിയായ രീതിയില്‍ നടന്...
കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ വിജിലന്‍സിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണം ശരിയായ രീതിയില്‍ നടന്നിട്ടില്ലെന്നും പുതിയ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോള്‍ ഡി.ജി.പിയോട് കോടതി വിശദീകരണം തേടിയിരുന്നു. അന്വേഷണത്തിനായി പുതിയ സംഘത്തെ രൂപീകരിച്ചതായി ഡി.ജി.പി കോടതിയെ അറിയിച്ചു.
ഇതേതുടര്‍ന്ന് ഒരു മാസത്തെ സമയം കൂടി കോടതി അനുവദിച്ചു. അന്വേഷണത്തോട്സഹകരിക്കാമെന്ന് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയെ അറിയിച്ചു.
COMMENTS