കൊച്ചി: എറണാകുളം സീറോ മലബാര്‍സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ വിവാദത്തിലകപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവയ്ക്കണമെന്ന് എറ...
കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തിന് ശേഷം പ്രകടനമായി അരമനയിലെത്തിയ വൈദികര്‍ കര്‍ദ്ദിനാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട നിവേദനം സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറി. കര്‍ദ്ദിനാള്‍ സ്ഥലത്തില്ലാത്തതിനാലാണ് നിവേദനം സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറിയത്. അദ്ദേഹമത് കര്‍ദിനാളിന് കൈമാറും.
ഈ പ്രശ്‌നത്തില്‍ സിനഡിന്റെ നിലപാട് അപലപനീയമാണെന്നും ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും മാര്‍പ്പാപ്പയെ അറിയിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ നടപടിയെടുക്കാന്‍ മാര്‍പ്പാപ്പയ്ക്ക് മാത്രമേ അധികാരമുള്ളൂവെന്നും ഇത് സഭയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും വൈദികര്‍ വ്യക്തമാക്കി.
COMMENTS