കണ്ണൂര്‍: ബിജെപിയിലേക്കു ക്ഷണമുണ്ടായെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കണ്ണൂരില്‍ നിന്നുള്ള ബിജെപി നേതാക്കളാണ്...
കണ്ണൂര്‍: ബിജെപിയിലേക്കു ക്ഷണമുണ്ടായെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കണ്ണൂരില്‍ നിന്നുള്ള ബിജെപി നേതാക്കളാണ് ബിജെപിയിലേക്കു ക്ഷണിച്ചതെന്നും സുധാകരന്‍ വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, തമിഴനാട് ബിജെപി നേതാവ് എച്ച്. രാജ എന്നിവരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്താമെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചത്.
അവരെ വിസമ്മതം അറിയിക്കുകയും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയും ചെയ്തതായി സുധാകരന്‍ പറഞ്ഞു. അതിനു ശേഷം അത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വിടേണ്ട സാഹചര്യമുണ്ടായാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു പറഞ്ഞ സുധാകരന്‍ സിപിഎമ്മിനെയും ബിജെപിയെയും ഫാസിസ്റ്റ് പ്രസ്ഥാനങ്ങളായാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Keywords: K. Sudhakaran, Congress, Kannur, BJP

COMMENTS