ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ അവഗണിക്കുന്നു എന്നു പറഞ്ഞുള്ള ടി.ഡി.പിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ആന്ധ്രാ മന്ത്രിസഭയില്‍ നിന്ന് രണ്ടു ബി....
ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ അവഗണിക്കുന്നു എന്നു പറഞ്ഞുള്ള ടി.ഡി.പിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ആന്ധ്രാ മന്ത്രിസഭയില്‍ നിന്ന് രണ്ടു ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. എന്‍.ഡി.എയില്‍ ടി.ഡി.പി അംഗങ്ങള്‍ കലാപമുയര്‍ത്തിയതിന് പിന്നാലെയാണ് ബി.ജെ.പിയുടെ ഈ നടപടി. ആന്ധ്രയുടെ പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും ടി.ഡി.പിയുടെ തമ്മില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുകയാണ്.
ആന്ധ്രാപ്രദേശിനെ അവഗണിക്കുന്നതിന്റെ പ്രതിഷേധ സൂചകമായി ടി.ഡി.പിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും ഇന്ന് രാജിവയ്ക്കുമെന്ന് ഇന്നലെ തന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഏറ്റവും ഒടുവിലത്തെ സമ്മര്‍ദ്ദ തന്ത്രമായാണ് മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം പാര്‍ട്ടി പ്രഖ്യാപിച്ചത്.
എന്നാല്‍ ആന്ധ്രക്ക് സംസ്ഥാന പദവി നല്‍കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ അറിയിച്ച് ജെയ്റ്റ്ലി സംസ്ഥാനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പ് നല്കി.
എന്നാല്‍ പ്രത്യേക സംസ്ഥാന പദവിയില്‍ കുറഞ്ഞൊന്നും ഇനി വേണ്ടെന്നാണ് ടി.ഡി.പിയുടെ വാദം.
ഈ വാദം ശക്തമാകുമ്പോള്‍ ടി.ഡി.പിക്ക് തിരിച്ചടി നല്‍കാനാണ് സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാരും രാജിവെച്ചത്.

COMMENTS