ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്താല്‍ ഫേസ്ബുക്ക് പേജ് എത്രമാത്രം സുരക്ഷിതമെന്നറിയാമെന്നു പറഞ്ഞു പ്രചരിച്ച വാര്‍ത്ത തെറ്റ്. സ്വന്തം വാര്‍ത്താ ...
ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്താല്‍ ഫേസ്ബുക്ക് പേജ് എത്രമാത്രം സുരക്ഷിതമെന്നറിയാമെന്നു പറഞ്ഞു പ്രചരിച്ച വാര്‍ത്ത തെറ്റ്. സ്വന്തം വാര്‍ത്താ സൈറ്റിന്റെ വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ ചിലര്‍ മെനഞ്ഞ തന്ത്രമായിരുന്നു ഇത്.
കാളപെറ്റെന്നു കേട്ട് കയറെടുത്തവര്‍ ലക്ഷങ്ങളാണ്. കാര്യമറിയാതെ മിക്കവരും പേജില്‍ കയറി ബിഎഫ്എഫ് അടിക്കാന്‍ തുടങ്ങി.
ടെക്സ്റ്റ് ഡിലൈറ്റ് ഫീച്ചറിനെ തെറ്റിദ്ധരിപ്പിച്ചാണ് പലരെയും കൊണ്ട് ബിഎഫ്എഫ് ടൈപ്പ് ചെയ്യിച്ചത്. ബിഎഫ്എഫ് എന്നു കമന്റ് ചെയ്താല്‍ പച്ച നിറത്തില്‍ ടെക്സ്റ്റ് പ്രത്യക്ഷപ്പെടും. പച്ച നിറത്തില്‍ ടെക്സ്റ്റ് വന്നാല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്.
ബിഎഫ്എഫ് വിവരം വന്‍ തോതിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ടത്. ഫേസ് ബുക്ക് സ്ഥാപകന്‍ സുക്കന്‍ബര്‍ഗ് കണ്ടെത്തിയതാണ് ബിഎഫ്എഫ്. നിങ്ങളുടെ എഫ് ബി പേജ് സുരക്ഷിതമാണോ എന്നറിയാന്‍ കമന്റ് ബോക്സില്‍ ഇത് ടൈപ്പ് ചെയ്യുക, പച്ച നിറത്തില്‍ കാണപ്പെട്ടാല്‍ അക്കൗണ്ട് സുരക്ഷിതം. അല്ലെങ്കില്‍ ടെ പാസ്വേഡ് ഉടന്‍ മാറ്റുക. അല്ലാത്തപക്ഷം പേജ് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്ന പ്രചാരണം.
ഇതിനിടെ, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഫേസ് ബുക്കുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഈലോചിക്കുന്നു. കമ്മിഷന്റെ അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്ത് അറിയിച്ചു.
യുവ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കാന്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് കമ്മിഷന് പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി എഫ് ബി വിവരങ്ങള്‍ ചോര്‍ത്തി അതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി കണ്ടെത്തിയത് വന്‍ വിവാദമായിരുന്നു.
Keywords: Facebook, BFF, India
COMMENTS