ആലപ്പുഴ: കേരളത്തില്‍ എന്‍ഡിഎ സംഖ്യം ശിഥിലമാകുന്നു. പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ല...
ആലപ്പുഴ: കേരളത്തില്‍ എന്‍ഡിഎ സംഖ്യം ശിഥിലമാകുന്നു. പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു.
വാഗ്ദാനം ചെയ്ത ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാത്തതുകൊണ്ടാണെന്നു പറയുന്നുണ്ടെങ്കിലും രാജ്യസഭയിലേക്കു തഴഞ്ഞതാണ് പ്രകോപനത്തിനു കാരണം. അതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിയര്‍ക്കുമെന്ന് ഉറപ്പായി.
രാജ്യസഭയിലേക്ക് ഉത്തര്‍പ്രദേശില്‍ നിന്ന് ബിഡിജെഎസ് ചെയര്‍മാര്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. പിന്നീട് രാജ്യസഭയിലേക്കുള്ള പട്ടിക പുറത്തുവന്നപ്പോള്‍ തുഷാറിനെ വെട്ടി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഇടംപിടിച്ചു.
സംസ്ഥാനത്തെ ബിജെപി നേതാക്കളെ തഴഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളിയെ പരിഗണിക്കുന്നതിലുള്ള ശക്തമായ പ്രതിഷേധം കേന്ദ്രനേതാക്കളെ അറിയിച്ചതാണ് അന്തിമ ലിസ്റ്റില്‍ നിന്ന് തുഷാര്‍ പുറത്തായതെന്നാണ് സൂചന.
പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളെ നോക്കുകുത്തിയാക്കി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത് ബിജെപിയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് തുഷാറിനെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കുന്ന വാര്‍ത്ത വന്നത്.
ചെങ്ങന്നൂരില്‍ ബിഡിജെംഎസിനു നിര്‍ണ്ണായകമായ സ്വാധീനമുണ്ടെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് വര്‍ദ്ധനവുണ്ടായത് ബിഡിജെഎസ് കാരണമാണെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.
ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതെ ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ല. ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ എന്‍ഡിഎയില്‍ തുടരും. ഇല്ലെങ്കില്‍ ബിജെപിയെ ഒഴിവാക്കി മറ്റു കക്ഷികളുടെ യോഗം ചേരുമെന്നുമാണ് തുഷാറിന്റെ ഭീഷണി.
Keywords: BDJS, Thushar Vellappally, BJP, NDA alliance, Kerala, Chengannur by election

COMMENTS