ബംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായ്ക്ക് വീണ്ടും നാക്കുപിഴച്ചു. നേരത്തെ അമിത് ഷാ സ്വയം പറഞ്ഞത് തെറ്റുകയായിരുന്നെങ്ക...
ബംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായ്ക്ക് വീണ്ടും നാക്കുപിഴച്ചു. നേരത്തെ അമിത് ഷാ സ്വയം പറഞ്ഞത് തെറ്റുകയായിരുന്നെങ്കില്‍ ഇത്തവണ അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്‌ളാദ് ജോഷിക്കാണ് തെറ്റുപറ്റിയത്. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി നരേന്ദ്ര മോദി ഒന്നു ചെയ്യില്ലെന്ന് അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്‌ളാദ് ജോഷി പറഞ്ഞതോടെ കേട്ടിരുന്നവര്‍ അമ്പരന്നുപോയി.
നേരത്തെ തിരഞ്ഞെടുപ്പ് തന്ത്രം മിനയുന്നതിനായി ബംഗളൂരുവിലെത്തിയ അമിത് ഷാ വാര്‍ത്താ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് പകരം ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ അഴിമതിക്കാരനാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെ ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ പേര് വച്ചായിരുന്നു ആക്ഷേപം.
യെദ്യൂരപ്പയെ വേദിയിലിരുത്തിയാണ് അമിത് ഷാ ഇത് പറഞ്ഞത്. അബദ്ധം മനസിലാക്കി ഉടനെ തെറ്റ് തിരുത്തിയെങ്കിലും പത്രസമ്മേളനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കള്ളം പറയുന്ന അമിത് ഷാ ഒടുവില്‍ സത്യം പറഞ്ഞു എന്ന് സിദ്ധരാമയ്യ ഈ വീഡിയോസഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

COMMENTS