കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന സിനിമയിലെ ഗാനത്തിലൂടെ ഏറെ ശ്രദ്ധേയയായനടിയാണ് പ്രിയ പി വാര്യര്‍. ഷാന്‍ റഹ്മാനാണ് ഒരു...
കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന സിനിമയിലെ ഗാനത്തിലൂടെ ഏറെ ശ്രദ്ധേയയായനടിയാണ് പ്രിയ പി വാര്യര്‍. ഷാന്‍ റഹ്മാനാണ് ഒരു അഡാറ് ലൗവിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ബോളിവുഡ്ഡില്‍ നിന്നും ഋഷി കപൂര്‍ വരെ ഈ ഗാനത്തിലൂടെ പ്രിയയുടെ ആരാധകനായി മാറി. ഇതോടൊപ്പം തന്നെ ഈ പാട്ട് ഉണ്ടാക്കിയ വിവാദവും ചെറുതല്ല.
പാട്ടില്‍ പ്രിയയുടെ കണ്ണിറുക്കും പുരികം ചുളിക്കുന്നതും ചിലരെ ചൊടിപ്പിച്ചിരുന്നു.
എന്നാല്‍ പ്രിയ ഇതൊന്നും തന്നെ ശ്രദ്ധിക്കുന്നതേയില്ല. ഈ വിമര്‍ശനങ്ങളെയും കേസിനെയും നല്ലതായി മാത്രമേ കാണുന്നുള്ളുവെന്ന് പ്രിയ പറഞ്ഞു.
ഇതില്‍ പേടിയുമില്ല. കേസിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും താന്‍ സിനിമ വേണ്ടെന്ന് വയ്ക്കില്ലെന്നും പ്രിയ പറഞ്ഞു.
COMMENTS