ചെന്നൈ; തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ എഴുപതാം പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്ന...
ചെന്നൈ; തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ എഴുപതാം പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ചൊന്നൈയില് എത്തുന്ന പ്രധാനമന്ത്രി രാത്രിയില്‍ പുതുച്ചേരിക്ക് പോകും.
വനിതകള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ ഇരുചക്രവാഹനം വാങ്ങാന്‍ അവസരമൊരുക്കുന്ന അമ്മ ടൂവീലര്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി അവിടെ നിന്നും മടങ്ങും.
തന്നെ ഉപമുഖ്യമന്ത്രിയാക്കാനും ഇ.പി.എസ് പക്ഷത്തില്‍ ലയിക്കാനും മുന്‍കൈയെടുത്തത് മോദിയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം വെളിപ്പെടുത്തിയിരുന്നു.
ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയുംഒപ്പമുണ്ടാകുമെന്ന് മോദി തമിഴ്നാടിന് ഉറപ്പു നല്‍കുമെന്നാണ് സൂചന.
COMMENTS