ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സ്കൂള്‍ വാനില്‍ നിന്നും ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ പൊലീസ് ഏറ്റുമുട്ടലിനൊടുവില്‍ മോചിപ്പിച്ചു....
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സ്കൂള്‍ വാനില്‍ നിന്നും ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ പൊലീസ് ഏറ്റുമുട്ടലിനൊടുവില്‍ മോചിപ്പിച്ചു. സാഹിബാബാദിലെ ഷാലിമാറിലായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ സംഭവമുണ്ടായത് പുലര്‍ച്ചെ ഒരു മണിയോടെ ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം ക്രിമിനലുകളുമായി ഏറ്റുമുട്ടുകയായിരുന്നു.
തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരന്‍ നിതിന്‍ ശര്‍മ്മയെ നേരത്തെ അറസ്റ്റു ചെയ്തിരിന്നു. അങ്ങനെയാണ് ക്രിനലുകളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഏറ്റുമുട്ടലില്‍ ക്രിമിനല്‍ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റിപ്പബ്ലിക് ദിനത്തിന് തലേദിവസമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
മോചനദ്രവ്യമായി 60 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നത്.
COMMENTS