തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേ...
തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച വീഴ്ചയില്‍ വിശദീകരണം നല്‍കാന്‍ ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു.
ഇതേക്കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിക്കേറ്റ മുരുകനെ ആശുപത്രിയിലെത്തിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.വി.ശ്രീകാന്ത്, ഡോ.പാട്രിക് പോള്‍ എന്നിവരോടാണ് ആരോഗ്യവകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്.
ഡോ.പാട്രിക് പോള്‍ മുരുകനെ ആംബുലന്‍സിലെത്തി കണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഒന്നും തന്നെ ചെയ്തിരുന്നില്ല. ഇതാണ് അദ്ദേഹത്തിന് പറ്റിയ വീഴ്ച.
മുരുകന്റെ അവസ്ഥ അറിയിച്ചിട്ടും ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.ശ്രീകാന്ത് മുരുകനെ കണ്ടില്ല. മുരുകന് ചികിത്സ നല്‍കിയതായി ആശുപത്രി രേഖകളിലുമില്ല. ഇതാണ് ഡോ.ശ്രീകാന്തിന്റെ വീഴ്ച.
ഇരുവരും ഉടന്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതടക്കമുള്ള അന്തിമ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

COMMENTS