തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ തീര...
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
വൈസ് ചാന്‍സിലര്‍ എല്ലാ നിയമനങ്ങളും പരിശോധിക്കണമെന്നും യോഗത്തില്‍ ധാരണയായി. മെസഞ്ചര്‍ തസ്തികയിലേക്കു നടത്തിയ നാല് നിയമനങ്ങള്‍ കൂടി റദ്ദാക്കാനും പരീക്ഷാ വിഭാഗം പുനസംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്.
COMMENTS