കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവത്തില്‍ യാത്രക്കാരുടെ വിലയേറിയ സാധനങ്ങള്‍ നഷ്ടമാകുന്നതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമെന്നു സൂച...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവത്തില്‍ യാത്രക്കാരുടെ വിലയേറിയ സാധനങ്ങള്‍ നഷ്ടമാകുന്നതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമെന്നു സൂചന. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് വിവരം. കഴിഞ്ഞ ദിവസം നഷ്ടമായ ബാഗേജില്‍ ചില അടയാളങ്ങള്‍ ശ്രദ്ധിയില്പ്പെട്ടതാണ് സംശയിക്കാന്‍ കാരണം.
സംഭവത്തിനു പിന്നില്‍ ദുബായ് വിമാനത്താവളത്തിലെ എക്സ്റേ പരിശോധനാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കരിപ്പൂര്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനും ബന്ധമുണ്ടോ എന്നു പരിശോധിച്ചുവരുന്നു.
ദുബായ് വിമാത്താവളത്തിലെ എക്സ്റേ പരിശോധിക്കുന്ന ജീവനക്കാര്‍ക്ക് ബാഗേജിനുള്ളില്‍ എന്താണുള്ളതെന്ന് മനസ്സിലാക്കാനാവും. ഇവര്‍ ബാഗേജിനു മുകളില്‍ പ്രത്യേക അടയാളങ്ങളിടും. കരിപ്പൂരിലെത്തുമ്പോള്‍ ഈ ബാഗേജുകള്‍ തുറന്ന് സാധനങ്ങള്‍ കൈക്കലാക്കും.
സാധനങ്ങള്‍ നഷ്ടമായ ബാഗേജുകള്‍ വൈകിയാണ് ലഭിച്ചത്. വിമാനത്തിലെ കണ്ടയിനറില്‍ നിന്ന് അടയാളമിട്ട ബാഗേജുകള്‍ പുറത്തിറക്കുമ്പോള്‍ മാറ്റിവയ്ക്കും. സുരക്ഷാ ജീവനക്കാര്‍ പോയ ശേഷം ബാഗേജുകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുമെന്നാണ് അധികതര്‍ കരുതുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ദുബായ് വിമാനത്താവള അധികൃതരുടെ സഹായം എയര്‍ ഇന്ത്യ തേടിയിട്ടുണ്ട്.
Keywords: Karipur, airport

COMMENTS