കൊച്ചി: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന് യോഗമാണ് സമരം പ്രഖ്യ...
കൊച്ചി: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന് യോഗമാണ് സമരം പ്രഖ്യാപിച്ചത്.
ഇന്നലെ ഫിഷറീസ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചത്.
ചെറിയ കിളിമീന്‍ പിടിക്കുന്നുയെന്നാരോപിച്ച് ബോട്ടുകള്‍ക്ക് വന്‍ തുക പിഴ ചുമത്തുന്ന ഫിഷറീസ് അധികൃതരുടെ നടപടിയിലും ഡീസല്‍ വില വര്‍ദ്ധനയിലും പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും അടഞ്ഞു കിടക്കുമെന്നും ബോട്ടുകള്‍ കടലില്‍ ഇറങ്ങില്ലെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു.
COMMENTS