കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ട് എതിരേല്‍പ്പിനായി പുറപ്പെട്ട ആനയിടഞ്ഞത് ഭക്തരെ പരിഭ്രാന്തരാക്കി. മാവേലിക്കര ഗണപതി എന്ന...
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ട് എതിരേല്‍പ്പിനായി പുറപ്പെട്ട ആനയിടഞ്ഞത് ഭക്തരെ പരിഭ്രാന്തരാക്കി. മാവേലിക്കര ഗണപതി എന്ന ആനയാണ് ക്ഷേത്രത്തിലെ ആറാട്ടിനിടെ ഇടഞ്ഞത്. വെളുപ്പിനെ മൂന്നരയോടെയാണ് സംഭവം.
ഏഴരപ്പൊന്നാനകള്‍ക്ക് ഒപ്പം ആറാട്ട് എതിരേല്‍പ്പിനായി പുറപ്പെട്ടതാണ് ഗണപതി. ക്ഷേത്ര മൈതാനിയിലെത്തിയപ്പോള്‍ ഗണപതി ഇടയുകയായിരുന്നു. കൂടെയുള്ള ആനയുടെ കൊമ്പ് തട്ടിയതോടെയാണ് ഗണപതി ഇടഞ്ഞത്.
ആനപ്പുറത്തുണ്ടായിരുന്ന ആളെ താഴെയിറക്കാന്‍ ആന സമ്മതിച്ചില്ല. പിന്നീട് ക്ഷേത്രത്തിന് സമീപത്തെ ഗോപുരത്തിന്റെ മുകളില്‍ കയറിയ നാട്ടുകാര്‍ വടം കെട്ടി ഇയാളെ വലിച്ചുകയറ്റി രക്ഷിക്കുകയായിരുന്നു. നടപ്പന്തലിന് മുകളില്‍ നിന്ന് താഴേക്ക് വടം ഇട്ടുകൊടുത്താണ് ഇയാളെ രക്ഷിച്ചത്.
പാപ്പാന്മാര് ചങ്ങലയും വടവുമുപയോഗിച്ച് ആനയെ ഉടന്‍ തന്നെ കല്യാണമണ്ഡപത്തിന്റെ തൂണിലേക്ക് ബന്ധിച്ചു. മറ്റ് അനിഷ്ടസംഭവങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പൊലീസ് സ്ഥിതിഗതികള്‍ സഥാസമയം നിയന്ത്രിച്ചതിനാല്‍ പരിഭ്രാന്തി പടര്‍ന്നില്ല.

COMMENTS