ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ വീട്ടില്‍ വ്യാജ റെയ്ഡിന് ശ്രമം നടന്നു. ആദായനികുതി വകുപ്പ...
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ വീട്ടില്‍ വ്യാജ റെയ്ഡിന് ശ്രമം നടന്നു.
ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാള്‍ ദീപയുടെ വീട്ടില്‍ എത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരും പൊലീസും എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ ഇന്നലെ മാമ്പലം പൊലീസ് കമ്മീഷണറുടെ മുമ്പാകെ സ്വമേധയാ കീഴടങ്ങുകയായിരുന്നു.
വില്ലുപുരം സ്വദേശി പ്രഭാകരനാണ് ഇങ്ങനെ കീഴടങ്ങിയത്. ദീപയുടെ ഭര്‍ത്താവ് മാധവന് പറഞ്ഞതു കൊണ്ടാണ് ഇങ്ങനെ വ്യാജ റെയ്ഡിന് വന്നതെന്ന് ഇയാള്‍ അവകാശപ്പെട്ടു.
മാധവന് സിനിമയില്‍ അവസരം തരാമെന്നു പറഞ്ഞ് തന്റെ ഫോട്ടോകള്‍ വാങ്ങി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി തന്നെ ഈ കൃത്യത്തിന് അയയ്ക്കുകയായിരുന്നെന്നും അയാള്‍ പറഞ്ഞു.
എന്നാല്‍ മാധവന് ഒളിവിലാണ്. അയാള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രഭാകരനെതിരെ അഞ്ചു വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
COMMENTS