ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് വന്ന കത്ത് തുറന്ന മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് വന്ന കത്ത് തുറന്ന മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവമുണ്ടായത്.
കത്തുകള്‍ പരിശോധിക്കുന്നതിനിടെ കത്തിനുള്ളില്‍ നിന്നും ലഭിച്ച പൊടി ശ്വസിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ മൂത്ത മകന്റെ ഭാര്യയായ വനേസാ ട്രംപിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
കത്ത് തുറക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന രണ്ടുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2001 മുതല്‍ ഇത്തരം വെളുത്ത പൊടി അടങ്ങിയ കത്തുകളെക്കുറിച്ച് അമേരിക്കന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോസ്റ്റണില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രതികരണം നിരാശാജനകമെന്ന് ട്രംപ് ജൂനിയര്‍ പ്രതികരിച്ചു.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഹിലരി ക്ലിന്റനെതിരെ ട്രംപ് ജൂനിയര്‍ ശക്തമായ ആരോപണങ്ങള്‍ നടത്തിയിട്ടുണ്ട്.
COMMENTS