കൊച്ചി: മന്ത്രി എ.കെ.ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുന്‍മന്ത്രി തോമസ്ചാണ്ടിയുടെ മന്ത്രിയായിരുന്നപ്പോഴത്തെ പേഴ്...
കൊച്ചി: മന്ത്രി എ.കെ.ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുന്‍മന്ത്രി തോമസ്ചാണ്ടിയുടെ മന്ത്രിയായിരുന്നപ്പോഴത്തെ പേഴ്സണല്‍ സ്റ്റാഫിന്റെ വീട്ടിലെ സഹായിയാണെന്ന് കണ്ടെത്തി.
ഇവരുടെ വിലാസം വ്യാജമാണെന്ന്സര്ക്കാര് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് തിരുവനന്തപുരം കാഞ്ഞിരംപാറ കാടുവെട്ടി ലൈനിലാണ്.
തോമസ്ചാണ്ടി മന്ത്രിയായിരുന്നപ്പോള്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് മഹാലക്ഷ്മി. ശ്രീകുമാറിന് ഇതില്‍ പങ്കില്ലെന്നും സ്വന്തം നിലയ്ക്കാണ് അമ്മ പരാതി നല്‍കിയതെന്നും മഹാലക്ഷ്മിയുടെ മകള്‍ അറിയിച്ചു.
COMMENTS