ന്യൂഡല്‍ഹി: ഇന്ന് കേരളം ദു:ഖിക്കേണ്ട ദിവസമാണെന്ന് എ.കെ.ആന്റണി പറഞ്ഞു. മലയാളികള്‍ ലജ്ജിച്ചു തല താഴ്ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
ന്യൂഡല്‍ഹി: ഇന്ന് കേരളം ദു:ഖിക്കേണ്ട ദിവസമാണെന്ന് എ.കെ.ആന്റണി പറഞ്ഞു. മലയാളികള്‍ ലജ്ജിച്ചു തല താഴ്ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തിനോട് പ്രതികരിക്കുകയായിരുന്നു എ.കെ.ആന്റണി.
നടുക്കമുണ്ടാക്കിയ വാര്‍ത്തയാണ് ഇതെന്നും കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
COMMENTS