കൊല്‍ക്കത്ത: ക്രിക്കറ്റ് ഇതിഹാസവും എംപിയുമായ സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയോട് ഫോണില്‍ പ്രണയാഭ്യര്‍ഥന നടത്തിയ കൊല്‍ക്കത്ത സ്വദേശി...
കൊല്‍ക്കത്ത: ക്രിക്കറ്റ് ഇതിഹാസവും എംപിയുമായ സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയോട് ഫോണില്‍ പ്രണയാഭ്യര്‍ഥന നടത്തിയ കൊല്‍ക്കത്ത സ്വദേശി ദേബ്കുമാര്‍ മെയ്തി എന്ന യുവാവ് അറസ്റ്റില്‍.
മുംബയ് പൊലീസിന്റെ പ്രത്യേക സംഘമാണ് ഈസ്റ്റ് മിഡ്നാപൂരില്നിന്ന് മാഷിഷാദാല് സ്വദേശിയായ ദേബ്കുമാറിനെ അറസ്റ്റ് ചെയ്തത്.
സച്ചിന്റെ മുംബയിലെ വീട്ടിലേക്കു ഫോണ്‍ ചെയ്ത ഇയാള്‍ പെണ്‍കുട്ടിയോട് അശ്ളീല ഭാഷണം നടത്തി. തനിക്കൊപ്പം വന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതു.
സാറ പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നനടപി. 20 തവണ ഇയാള്‍ വീട്ടിലേക്കു ഫോണ്‍ ചെയ്തു. ഗതികെട്ടപ്പോഴാണ് സച്ചിന് കുടുംബം പൊലീസിനെ സമീപിച്ചത്.
ദേബ്കുമാര്‍ മാനസിക പ്രശ്നമുള്ളയാളാണെന്ന് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. സച്ചിന്റെ വീട്ടു നമ്പര്‍ ഇയാള്‍ക്കു കിട്ടിയതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൊലീസ് പിടികൂടിയിട്ടും ദേബ് കുമാര്‍ കുലുങ്ങിയിട്ടില്ല. ടിവിയില്‍ കണ്ട് സാറയെ ക്ഷ ബോധിച്ചുവെന്നും കല്യാണം കഴിക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും ഇയാള്‍ പൊലീസിനോടു തുറന്നുപറഞ്ഞു.
COMMENTS