കോട്ടയം: നിലം നികത്തി റോഡ് പണിത കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടുള്ള അന്വേഷണത്തിന് കോട്ടയം വിജലന്‍സ് കോടതി ...
കോട്ടയം: നിലം നികത്തി റോഡ് പണിത കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടുള്ള അന്വേഷണത്തിന് കോട്ടയം വിജലന്‍സ് കോടതി ഉത്തരവിട്ടു.
തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് മുന്‍പ് ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ വിജലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. അത് പരിശോധിച്ച ശേഷമാണ് കോട്ടയം വിജലന്‍സ് കോടതിയുടെ ഉത്തരവ്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിലം നികത്തിയാണ് പണിതത് എന്നും അതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നും ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ വിജലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പരിശോധിച്ച വിജലന്‍സ് മേധാവി ലോക്‌നാഥ് ബെഹ്‌റ കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.
COMMENTS