പാലക്കാട്: ഒറ്റപ്പാലം ലക്കിടി നെഹ്റു കോളജില്‍ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. പാലക്കാട് സ്വദേശി അര്‍ഷാദാണ് ആത്മ...
പാലക്കാട്: ഒറ്റപ്പാലം ലക്കിടി നെഹ്റു കോളജില്‍ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. പാലക്കാട് സ്വദേശി അര്‍ഷാദാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അര്‍ഷാദ് ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ മദ്യപിച്ചെന്ന് ആരോപിച്ച് ഒരു മാസം മുമ്പ് മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു.
നിരപരാധിയാണെന്ന് അര്‍ഷാദ് മാനേജ്മെന്റന്റിനെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ല. സുഹൃത്തുക്കളും അര്‍ഷാദ് പറഞ്ഞത് സത്യമാണെന്നു പറഞ്ഞെങ്കിലും മാനേജ്മെന്റ് അംഗീകരിച്ചില്ല.
അര്‍ഷാദിനെ ക്ലാസില്‍ കയറ്റില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ ഉറച്ച നിലപാട്. ഇന്നു രാവിലെ പതിവൂപോലെ ക്ലാസിലെത്തിയ അര്‍ഷാദിനോട് ക്ലാസില്‍ അര്‍ഷാദ് ഉണ്ടെങ്കില്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് സൂചന.
ഇതിനെ തുടര്‍ന്നാണ് എലിവിഷം കഴിച്ച് അര്‍ഷാദ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അര്‍ഷാദിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കോളജ് അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. മറ്റു കുട്ടികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

COMMENTS