ശബരിമല: തിരുവാഭരണ ഘോഷയാത്രയെ വലിയ നടപ്പന്തലില്‍ തടസ്സപ്പെടുത്തിയസംഭവം വിവാദമാകുന്നു. സംഭവത്തെ കുറിച്ച് വിവിധ ഏജന്‍സികളുടെ അന്വേഷണത്തില്‍...
ശബരിമല: തിരുവാഭരണ ഘോഷയാത്രയെ വലിയ നടപ്പന്തലില്‍ തടസ്സപ്പെടുത്തിയസംഭവം വിവാദമാകുന്നു. സംഭവത്തെ കുറിച്ച് വിവിധ ഏജന്‍സികളുടെ അന്വേഷണത്തില്‍ പൊലീസ് ക്രമീകരണങ്ങള്‍ക്ക് വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.
ശരംകുത്തിയിലെ സ്വീകരണത്തിന് ശേഷം സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടയില്‍ 15 മിനിറ്റോളം ഘോഷയാത്രയ്ക്ക് തടസ്സമുണ്ടായി. തിരുമുറ്റത്തേക്ക് കയറുന്ന ഭാഗത്തുള്ള വടം അഴിച്ചു മാറ്റാത്തത് കാരണം ഘോഷയാത്രയും അതിനൊപ്പം വന്ന തീര്‍ത്ഥാടകരും കുരുക്കില്‍ പെട്ടു. പിന്നീട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് എത്തി വടം അഴിച്ചു മാറ്റിയതിന് ശേഷമാണ് ഘോഷയാത്ര പുനരാരംഭിച്ചത്.
ഇതിനിടയില്‍ തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തിരുവാഭരണഘോഷയാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചത് ശരിയായില്ലെന്ന് പന്തളം കൊട്ടാരവും അറിയിച്ചു.
സംഭവത്തെതുടര്‍ന്ന് തിരുവാഭരണ പേടക സംഘവുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. സംഭവത്തെകുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി.
COMMENTS