ന്യൂഡല്‍ഹി: നിഷ്പക്ഷവേദിയില്‍ പോലും ഇന്ത്യാ - പാക് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അ...
ന്യൂഡല്‍ഹി: നിഷ്പക്ഷവേദിയില്‍ പോലും ഇന്ത്യാ - പാക് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പരാമര്‍ശം.
അടുത്തകാലത്തായി 800 ല്‍ അധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ വൈകുന്നതില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനെതിരെ രംഗത്തുവന്നിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് വിദേശ കാര്യമന്ത്രിയുടെ പരാമര്‍ശം.
COMMENTS