തിരുവനന്തപുരം: സി.പി.എം സംസ്ഥാന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ പണം തട്ടിച്ചെന്ന് പരാതി നല്കിയ യു.എ.ഇ പൗര...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ പണം തട്ടിച്ചെന്ന് പരാതി നല്കിയ യു.എ.ഇ പൗരനും അയാളുടെ അഭിഭാഷകനും കഴിഞ്ഞ രണ്ടു ദിവസമായി ആലപ്പുഴയില്‍ ഉണ്ടായിരുന്നതായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വ്യക്തമാക്കി.
അതിനാല്‍ കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടെയും മക്കളുടെയും വാദം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം ഒത്തു തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ക്കായാണ് അവര്‍ എത്തിയതെന്നും രണ്ട് എം.എല്‍.എമാരുടെയും ഉന്നത സി.പി.എം നേതാക്കളുടെയും നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിനായി തീവ്രശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാലാണ് പത്രസമ്മേളനം ഒരാഴ്ച കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
COMMENTS