കോട്ടയം: തീവണ്ടിയില്‍ ഉടമസ്ഥനില്ലാതെ കണ്ട ബാഗില്‍ പെരുമ്പാമ്പ്. ബാഗില്‍ നിന്നു കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡിലെ മേല്‍വിലാസം തേടിപ്പിടിച്ച്...
കോട്ടയം: തീവണ്ടിയില്‍ ഉടമസ്ഥനില്ലാതെ കണ്ട ബാഗില്‍ പെരുമ്പാമ്പ്. ബാഗില്‍ നിന്നു കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡിലെ മേല്‍വിലാസം തേടിപ്പിടിച്ച് പ്രതിയെ പിടികൂടി.
ആലപ്പുഴ പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജ്ജ് (29) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ കാരയ്ക്കല്‍-കോട്ടയം ട്രെയിനില്‍ നിന്നാണ് ഉടമസ്ഥിനില്ലാത്ത ബാഗ് കണ്ടെത്തിയത്.
റെയില്‍വെ പൊലീസ് ബാഗ് തുറന്നു നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബാഗ് കൈമാറി.
റെയില്‍വെ സ്റ്റേഷന് പരിധിയിലുള്ള പ്ലാച്ചേരി വനം വകുപ്പ് അധികൃതര്‍ ബാഗ് പരിശോധിച്ചപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. കാര്‍ഡിലെ മേല്‍വിലാസത്തില്‍ അന്വേഷിച്ചാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ പുളിങ്കുന്നിലെ വീട്ടില്‍ നിന്നാണ് ജിജോയെ അറസ്റ്റ് ചെയ്ത്.
പാലക്കാട്ടെ ബന്ധു വീട്ടില്‍ പോയിവരുമ്പോഴാണ് പെരുമ്പാമ്പിനെ കിട്ടിയതെന്നാണ് ജിജോയുടെ മൊഴി. പാമ്പിനെ ബാഗിലാക്കി എറണാകുളത്ത് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയെന്നും മടങ്ങിയെത്തിയപ്പോള്‍ ട്രെയിന്‍ സ്റ്റേഷന് വിട്ടുപോയി എന്നുമാണ് പ്രതി മൊഴി നല്‍കിയത്.
പാമ്പിനെ കൊണ്ടു വന്നത് കറിവച്ചു കഴിക്കാനാണെന്ന പ്രതിയുടെ മൊഴി പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kottayam railway station, Snake, arrest

COMMENTS