കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ നിന്നു കണ്ടെത്തിയ അഴുകിയ മൃതദേഹം 30 വയസ്സു പ്രായമുള്ള സ്ത്രീയുടേതാണെന്നു സ്ഥിരീകരിച്ചു. ആരുടെ മൃതദേ...
കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ നിന്നു കണ്ടെത്തിയ അഴുകിയ മൃതദേഹം 30 വയസ്സു പ്രായമുള്ള സ്ത്രീയുടേതാണെന്നു സ്ഥിരീകരിച്ചു. ആരുടെ മൃതദേഹമാണെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
തിങ്കളാഴ്ച രാവിലെയാണ് വീപ്പയ്ക്കുള്ളില്‍ പത്തുമാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കോണ്‍ക്രീറ്റ് കൊണ്ട് അടച്ച് കായലില്‍ തള്ളിയ നിലയിലായിരുന്നു വീപ്പ.
വീപ്പ മത്സ്യത്തൊഴിലാളികളാണ് കരയ്ക്കെത്തിച്ചത്. കൊലപ്പെടുത്തിയ ശേഷം വീപ്പയിലാക്കി കായലില്‍ തള്ളിയതാണെന്നു സംശയിക്കുന്നു.
കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയരഞ്ഞാണവും മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
പത്തുമാസം മുമ്പ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിലാണ് ആദ്യം വീപ്പ പെട്ടത്. വീപ്പക്കുള്ളില്‍ നിന്ന് നെയ്യും ദുര്‍ഗന്ധവും വമിച്ചതിനെ തുടര്‍ന്നാണ് മത്സത്തൊഴിലാളികള്‍ ശ്രദ്ധിച്ചത്.
പിന്നീട് രണ്ടു മാസം മുമ്പ് ഡ്രഡ്ജിങ്ങിനിടെ വീപ്പ കരക്കെത്തിക്കുകയായിരുന്നു.
വീപ്പയ്ക്കുള്ളില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധമുണ്ടാവുകയും ഉറുമ്പരിക്കുകയും ചെയ്തതോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ചത്.
മൃതദേഹം വീപ്പയ്ക്കുള്ളിലാക്കിയ ശേഷം അതിനു മുകളില്‍ കോണ്‍ക്രീറ്റും ഇഷ്ടികയും നിറച്ചിരുന്നു.
കുറച്ചുനാളുകള്‍ക്കു മുമ്പ് നെട്ടൂരില്‍ നിന്ന് കായലില്‍ ചാക്കിക്കെട്ടിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അന്നു ചാക്കില്‍ നിറയ്ക്കാന്‍ ഉപയോഗിച്ച അതേ കല്ലുകളാണ് ഇപ്പോള്‍ ലഭിച്ച വീപ്പയിലും ഉണ്ടായിരുന്നത്.
ഈ രണ്ടു സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Kochi, dead body, barrel, lake

COMMENTS