കേപ്ടൗണ്‍: ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഒതുക്കി ഇന്ത്യന്‍ ടീം. ...
കേപ്ടൗണ്‍: ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഒതുക്കി ഇന്ത്യന്‍ ടീം. മറുപടിക്കിറങ്ങിയ ഇന്ത്യയെ 11 ഓവറില്‍ മൂന്നു വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ വിറപ്പിച്ചു നിറുത്തിയിരിക്കുകയാണ് ആതിഥേയരും.
ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ മുരളി വിജയ് 17 പന്ത് നേരിട്ട് കേവലം ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഫിലാന്ററിന്റെ പന്തില്‍ എല്‍ഗാര്‍ പിടികൂടിയാണ് മുരളി വിജയ് പുറത്തായത്.
ശിഖര്‍ ധവാന്‍ 13 പന്തില്‍ 16 റണ്‍സെടുത്തു. സ്റ്റെയിന്റെ പന്തില്‍ അദ്ദേഹത്തിനു തന്ന ക്യാച്ച് സമ്മാനിച്ചായിരുന്നു മടക്കം.
ക്യാപ്ടന്‍ വിരാട് കോലി 18 പന്തില്‍ അഞ്ചു റണ്‍സെടുത്തു കളം വിട്ടു. മോര്‍നെ മോര്‍ക്കലിന്റെ പന്തില്‍ ഡീ കോക് പിടിച്ചാണ് പുറത്തായത്.
18 പന്തില്‍ അഞ്ചു റണ്‍സുമായി ചേതേശ്വര്‍ പുജാരയും അഞ്ചു പന്തില്‍ ഒരു റണ്‍സുപോലുമെടുക്കാതെ രോഹിത് ശര്‍മയുമാണ് ക്രീസില്‍. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ 258 റണ്‍സ് പിന്നിലാണ്.
നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. നാല് ഓവറില്‍ മൂന്ന് മുന്‍ നിര വിക്കറ്റുകളാണ് ഭുവി പിഴുതത്. പിഴുതെടുത്ത് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കുകയായിരുന്നു. ഡീല്‍ എല്‍ഗറിനെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹയുടെ കൈയിലെത്തിച്ച് ഭുവി തുടക്കമിട്ടു.
തൊട്ടു പിന്നാലെ എയ്ഡന്‍ മര്‍ക്രത്തിനെ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കി പുറത്താക്കി. അദ്ദേഹത്തിന്റെ സമ്പാദ്യം 11 പന്തില്‍ അഞ്ചു റണ്‍സായിരുന്നു. പിന്നാലെ, ഹാഷിം അംലയെയും ഭുവി പുറത്താക്കി. സാഹയ്ക്ക് ക്യാച്ച് നല്‍കിയാണ് അംല മടങ്ങിയത്.
തുടര്‍ന്ന്, ഡിവില്ലിയേഴ്‌സും ഡുപ്ലസിസും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് 114 റണ്‍സ് എടുത്ത് വന്‍ ദുരന്തം ഒഴിവാക്കി. ടീം സ്‌കോര്‍ 146 ലായപ്പോള്‍ ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് ജസ്പ്രീത് ബുംറ വീഴ്ത്തി. ബുംറയുടെ ടെസ്റ്റ് കരിയറിലെ ആദ്യവിക്കറ്റാണിത്. വൈകാതെ ഡുപ്ലസിസിനെ സാഹയുടെ കൈകളിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി.
പിന്നെയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റുണ്ട്.
Keywords: India, South Africa, Sports, Cricekt Test, Virat Kohli, Cape Town
COMMENTS