വാഷിങ്ടണ്‍: എപ്പോഴും ആണവഭീഷണി മുഴക്കുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മാനസികനില പരിശേധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്...
വാഷിങ്ടണ്‍: എപ്പോഴും ആണവഭീഷണി മുഴക്കുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മാനസികനില പരിശേധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് ആരോപിച്ചു.
അമേരിക്കയെ തകര്‍ക്കാനുള്ള ആണവായുധത്തിന്റെ സ്വിച്ച് തന്റെ കയ്യിലാണെന്നും ഉത്തര കൊറിയയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കയ്ക്കാവില്ലെന്നുമുള്ള കിം ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് സാറാ സാന്‍ഡേഴ്സ് ആരോപണം ഉന്നയിച്ചത്.
നിരവധി തവണ മിസൈല്‍ പരിശീലനം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ മാനസികനില പരിശോധിക്കാന്‍ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
COMMENTS