കൊച്ചി: കഥാപാത്രങ്ങള്‍ക്കായുള്ള മോഹന്‍ലാലിന്റെ രൂപമാറ്റം ഇതാദ്യമല്ല. എന്നിരുന്നാലും ഒടിയന്‍ എന്ന ചിത്രത്തിലേക്കായി മോഹന്‍ലാല്‍ നടത്തിയ ...
കൊച്ചി: കഥാപാത്രങ്ങള്‍ക്കായുള്ള മോഹന്‍ലാലിന്റെ രൂപമാറ്റം ഇതാദ്യമല്ല. എന്നിരുന്നാലും ഒടിയന്‍ എന്ന ചിത്രത്തിലേക്കായി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റം ആരിലും അത്ഭുതമുളവാക്കുന്നു.
ഈ രൂപത്തില്‍ കൊച്ചിയിലെത്തിയ മോഹന്‍ലാലിനെ കണ്ട് ആരാധകര്‍ അമ്പരന്നു. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് മോഹന്‍ലാല്‍ എത്തിയത്.
പുതിയ രൂപത്തിലുള്ള മോഹന്‍ലാലിനെ കണ്ട് ആരാധകര്‍ അമ്പരന്നു പോയി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലേക്കായി 18 കിലോയോളം ഭാരം മോഹന്‍ലാല്‍ കുറച്ചിരുന്നു.
ഒടിയനാകാനുള്ള മോഹന്‍ലാലിന്റെ പ്രയത്‌നത്തെ ആരാധകര്‍ കയ്യടികളോടെ സ്വാഗതം ചെയ്തു.
COMMENTS