തിരുവനന്തപുരം: കെബി ഗണേശ് കുമാറിനു മന്ത്രിയാകാന്‍ വേണ്ടി കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലയിക്കുന്നുവെന്ന വാര്‍ത്ത പാര്‍ട്ടി നേതൃത്വം ന...
തിരുവനന്തപുരം: കെബി ഗണേശ് കുമാറിനു മന്ത്രിയാകാന്‍ വേണ്ടി കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലയിക്കുന്നുവെന്ന വാര്‍ത്ത പാര്‍ട്ടി നേതൃത്വം നിരാകരിച്ചു.
പാര്‍ട്ടി പിളര്‍ത്തി മന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടിയുടെ ഏക എംഎല്‍എയായ കെ ബി ഗണേശ് കുമാര്‍ പറഞ്ഞു.
താന്‍ എന്‍സിപിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗണേശ് നിരാകരിച്ചു. താത്പര്യമുണ്ടെങ്കില്‍ എല്‍ഡിഎഫിനു കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി തന്നെ മന്ത്രിസഭയിലെടുക്കാമെന്നും അല്ലാത്ത ഒരു നീക്കത്തിനുമില്ലെന്നും ഗണേശ് പറഞ്ഞു.
ലയന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചെയര്‍മാനായ കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള ജനുവരി ആറിന് മുംബയിലേക്കു പോകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലയനചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് എന്‍സിപി കേരള അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്റര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ വിശദീകരണം നല്കാന് അദ്ദേഹം തയ്യാറായില്ല. തോമസ് ചാണ്ടി വിഭാഗമാണ് ലയനനീക്കം നടത്തുന്നതെന്നാണ് അറിയുന്നത്.
എകെ ശശീന്ദ്രന് മന്ത്രിയാകുന്നത് തടയാനായാണ് തോമസ് ചാണ്ടി ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് അറിയുന്നത്. കേരള കോണ്‍ഗ്രസ്ബി എന്‍സിപിയില്‍ ലയിച്ചാല്‍ പാര്‍ട്ടിക്ക് മൂന്നാമത്തെ എംഎല്‍എയാകും. അയിത്തം തീണ്ടി നില്ക്കുന്ന തോമസ് ചാണ്ടിക്കും ശശീന്ദ്രനും പകരം ഗണേശിനെ മന്ത്രിയാക്കാനുമാവും. തനിക്ക് ഇനി മന്ത്രിയാകാനാവില്ലെന്നു തിരിച്ചറിഞ്ഞാണ് തോമസ് ചാണ്ടി ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന.
COMMENTS