തിരുവനന്തപുരം: മലപ്പുറത്ത് തട്ടമിട്ട് ഫ് ളാഷ് മോബില്‍ പങ്കെടുത്തിന് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഐക്യദ...
തിരുവനന്തപുരം: മലപ്പുറത്ത് തട്ടമിട്ട് ഫ് ളാഷ് മോബില്‍ പങ്കെടുത്തിന് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തിരുവന്തപുരത്ത് ചലച്ചിത്ര മേളക്കിടെ ഫ് ളാഷ് മോബ് നടത്തിയ പെണ്‍കുട്ടിക്കു നേരേ വധഭീഷണി ഉയര്‍ത്തിയ ഒന്‍പതു പേര്‍ക്കെതിരേ കേസെടുത്തു.
തിരുവനന്തപുരത്തും തട്ടമിട്ടാണ് പെണ്‍കുട്ടി ഫ് ളാഷ് മോബിനെത്തിയത്. ഇതാണ് മതാന്ധന്മാരെ പ്രകോപിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലാണ് തിരുവന്തപുരത്തും ഭീഷണി വന്നത്.
ഭീഷണിക്കാര്ക്കെതിരേ മ്യൂസിയം പൊലീസാണ് കേസെടുത്തത്. തനിക്ക് നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലൂടെയും ജീവനു ഭീഷണി ഉയരുന്നുവെന്നു പെണ്‍കുട്ടി പൊലീസിനോടു പരാതിപ്പെട്ടിരുന്നു.
എയിഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ് ളാഷ് മോബ് നടത്തിയത്. ഇതിനെതിരേ ഒരു വിഭാഗം വന്‍ രോഷമാണ് ഉയര്‍ത്തിയത്.
COMMENTS