ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലീം വുമണ്‍ (പ്രൊട്ടക്ഷന്‍ ഒഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അ...
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലീം വുമണ്‍ (പ്രൊട്ടക്ഷന്‍ ഒഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാല്‍ മൂന്നു കൊല്ലം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
മൂന്നു തലാഖും ഒരുമിച്ചു ചൊല്ലി വിവാഹമോചനം നടത്തുന്ന മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് ഓഗസ്റ്റില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.
മുത്തലാഖ് നിര്‍ത്തലാക്കി നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് സുപ്രീം കോടതി ആറു മാസം സമയം അനുവദിക്കുകയും ചെയ്തു.
ബില്ലിന് ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
സ്‌കൈപ്പിലൂടെയും വാട്‌സാപ്പിലൂടെയും മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് വ്യാപകമാകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ഇത് മുസ്ലീം സ്ത്രീകളുടെ അവകാശം ലംഘിക്കപ്പെടുന്നതായി കോടതിയുടെ നിരീക്ഷണമുണ്ടായത്.
Kewords: cabinet, clears, bill, triple talaq, supreme court

COMMENTS