ഞാന്‍ വിശാല്‍, ചെന്നൈ ആര്‍കെ നഗര്‍ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിഞ്ഞിരിക്കുമല...
ഞാന്‍ വിശാല്‍, ചെന്നൈ ആര്‍കെ നഗര്‍ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിഞ്ഞിരിക്കുമല്ലോ. എന്റെ നാമനിര്‍ദ്ദേശ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് നിരസിക്കുകയും ചെയ്തു. ഇത് നീതിനിഷേധമാണ്. ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ കുറിപ്പ്. നീതി നടപ്പാവും എന്നാണ് എന്റെ പ്രതീക്ഷ
ചെന്നൈ: തമിഴ് നാട്ടില്‍ ആര് കെ നഗര്‍ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോടും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമിഴ് നടന് വിശാല്‍ അഭ്യര്‍ത്ഥിച്ചു.
വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കളഞ്ഞ വരണാധികാരി പിന്നീട് അതു സ്വീകരിച്ചതായി പറയുകയും അതുകഴിഞ്ഞു വീണ്ടും തള്ളുകയുമായിരുന്നു.
ഞാന്‍ വിശാല്‍, ചെന്നൈ ആര്‍കെ നഗര്‍ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിഞ്ഞിരിക്കുമല്ലോ. എന്റെ നാമനിര്‍ദ്ദേശ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് നിരസിക്കുകയും ചെയ്തു. ഇത് നീതിനിഷേധമാണ്. ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ കുറിപ്പ്. നീതി നടപ്പാവും എന്നാണ് എന്റെ പ്രതീക്ഷ, ട്വീറ്റില്‍ പറയുന്നു.
ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് വിശാല്‍ പത്രിക സമര്‍പ്പിച്ചത്. വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിലും ഒപ്പിലും പിഴവുണ്ടെന്നു കാട്ടിയാണ് പത്രിക തള്ളിയത്.
തന്നെ പിന്തുണച്ചവരെ എതിരാളികള്‍ ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാഷണമടക്കം തെളിവുകള്‍ വിശാല്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് വിശാലിന്റെ പത്രിക സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. പത്രിക സ്വീകരിച്ചതായി വിശാല്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ഇതിനുശേഷം രാത്രിയോടെ വീണ്ടും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പത്രിക തള്ളാന്‍ വരണാധികാരി തീരുമാനിച്ചത്.
വിശാലിനെ പിന്തുണച്ചവരുടെ ഒപ്പ് വ്യാജമാണെന്ന് വ്യക്തമായതിനാലാണ് പത്രിക തള്ളുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാറിന്റെയും നാമനിര്‍ദേശ പത്രിക കമ്മിഷന് തള്ളിയിരുന്നു.
Keywords: Vishal, Chennai, DMK, RK Nagar, Election Commission
COMMENTS