സ്വന്തം ലേഖകന്‍ കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചതോ...
സ്വന്തം ലേഖകന്‍
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചതോടെ, കേരള സര്‍ക്കാര്‍ വലിയൊരു വെട്ടിലാണ് വീണിരിക്കുന്നത്.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇതോടെ, സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളുമായി ഇടപെടാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന സംവിധാനമൊന്നാകെ ഉടച്ചുവാര്‍ക്കേണ്ട സ്ഥിതിയാണ്. മുന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്തുടര്‍ന്ന നയങ്ങള്‍ തന്നെയാണ് ഈ സര്‍ക്കാരും ഏറക്കുറേ പിന്തുടരുന്നത്.
മാനേജുമെന്റുകള്‍ നവംബര്‍ 15ന് മുന്‍പ് ഫീസ് നിശ്ചയിക്കണമെന്നും ഫെബ്രുവരി 15ന് മുന്‍പ് റെഗുലേറ്ററി കമ്മിഷനും ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഇതോടെ, പ്രവേശനത്തില്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നു പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞത് സര്‍ക്കാരിന് ചെറിയ ആശ്വാസമായിട്ടുണ്ട്.
സര്‍ക്കാര്‍ രൂപം കൊടുത്ത രാജേന്ദ്രബാബു കമ്മിഷന് ഫീസ് നിശ്ചയിക്കാന്‍ അധികാരമുണ്ടോയെന്നതും കോടതി ഉന്നയിച്ച പ്രസക്തമായൊരു ചോദ്യമാണ്. ഇതിന് ഉത്തരംകൊടുക്കാനും സര്‍ക്കാര്‍ വിഷമിക്കും. രാജേന്ദ്രബാബു കമ്മിഷന്റെ സാധുത പുനപ്പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഫീസ് നിയന്ത്രിക്കുന്നതിന് കമ്മിഷനെ അധികാരപ്പെടുത്തിയിരിക്കെ പിന്നെ ഇക്കാര്യത്തിന് ജംബോ കമ്മിറ്റിയെന്തിനാണെന്നും കോടതി ചോദിച്ചു. ഫീസ് നിശ്ചയിക്കുന്നതിന് 10 അംഗ കമ്മിറ്റിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധികള്‍ പ്രകാരം അഞ്ചംഗ കമ്മിറ്റിയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

COMMENTS